ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,939 ആയി. വൈറസ് ബാധ മൂലം 2000 ത്തില്‍ അധികം പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 128 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ 19,358 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് വൈറസ് വ്യാപനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,000 ത്തില്‍ അധികം പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ നിരക്ക് ഏറ്റവും അധികം ഉള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്.
ഗുജറാത്തില്‍ 7797 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 6542 കേസുകളും തമിഴ്നാട്ടില്‍ 6535 കേസുകളും രാജസ്ഥാനില്‍ 3,708 പോസിറ്റീവ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.