ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശത്ത് അതിശക്തമായ പൊടിക്കാറ്റ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇടക്കിടെ പെയ്യുന്ന മഴയും തണുപ്പും ജനജീവിതം ദു:സ്സഹമാക്കുകയാണ്. ഇന്നാണ് ശക്തമായ പൊടിക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നത്. പഴയ ഡല്‍ഹി മേഖല, നോയിഡ എന്നീ പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് അസഹനീയമായിരിക്കുന്നത്.
Dust storm followed by mild rains. Wonderful weather today.#Weather #duststorm pic.twitter.com/exdsgWLFm5
— Dr. Rajesh Gupta (@drrajesh201201) May 10, 2020
പൊടിക്കാറ്റ് നിറഞ്ഞ അന്തരീക്ഷത്തില്‍ ദൂരക്കാഴ്ചക്ക് പ്രയാസം നേരിടുന്നതായി യാത്രക്കാര്‍ അറിയിച്ചു. ലോക്ഡൗണ്‍ കാരണം വാഹനങ്ങള്‍ അധികമില്ലാത്തതിനാല്‍ നിലവില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ പൊടിക്കാറ്റില്‍ പഞ്ചാബിലേയും ഹിമാചലിലേയും ആകാശം കറുത്തിരുണ്ടതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യത്യാസമാണ് കാറ്റിന് കാരണമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.