മുംബൈ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. മുംബൈ കാണ്ടിവാലയില് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട് 12 പേരെ ദേശീയ ദുരന്ത രക്ഷാസേന രക്ഷപ്പെടുത്തി. ഒന്നാം നിലയില്‍ നിന്നും 12 പേരെയും താഴത്തെ നിലയില്‍ നിന്നും രണ്ടു പേരെയുമാണ് രക്ഷപ്പെടുത്തിയത്.
രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ പ്രാദേശിക സുരക്ഷാ സേന രക്ഷപ്പെടുത്തി. മുംബൈ പൊലീസും അഗ്നി രക്ഷാ സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകട വിവരം അറിഞ്ഞ ഉടന്‍ ദുരന്ത രക്ഷാസേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. നാലു ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുമാണ് സ്ഥലത്തെത്തിയത്. കെട്ടിടത്തില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ സത്യനാരായണ്‍ പ്രധാന് ട്വീറ്ററിലൂടെ അറിയിച്ചു.