വാഷിംഗ്ടണ്‍: കൊറോണ മൂലം മരണസംഖ്യ ഉയരുമ്പോഴും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. ഒരാഴ്ചയില്‍ അതിവേഗ പരിശോധന പത്തുലക്ഷം പേരില്‍ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
‘ ഈ ആഴ്ച അമേരിക്കയില്‍ പരിശോധന 10 ലക്ഷം ആക്കും. മറ്റേത് രാജ്യങ്ങളുടേതിനേക്കാളും ഇരട്ടി കൊറോണ പരിശോധനകളാണ് നടക്കുന്നത്. തങ്ങളുടെ പരിശോധന ക്ഷമത നിലവില്‍ ബ്രിട്ടണ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജപ്പാന്, സ്വീഡന്, ഫിന്‍ലാന്റ് എന്നിവയേക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ്’ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിശദീകരിച്ചു.
നിലവില്‍ ആകെ 90 ലക്ഷം പേരുടെ പരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. ഒരു ദിവസം 3 ലക്ഷം പരിശോധവരെ നടത്താനുള്ള സംവിധാനം ആയതായും ട്രംപ് അറിയിച്ചു. മുമ്പ് ഒരു ദിവസം ഒന്നര ലക്ഷം പരിശോധനകളാണ് നടന്നിരുന്നത്. നിലവിലത് 3 ലക്ഷത്തിനടുത്തേക്ക് എത്തുകയാണ്. ഇത് കൂട്ടുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ലോക്ഡൗണിനെ പരമാവധി കുറച്ചുകൊണ്ട് പൊതു ജീവിതം സാധാരണനിലയിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനായിട്ടാണ് പരിശോധന എളുപ്പം പൂര്‍ത്തിയാക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പരിശോധനകൂടുതലായി നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും 100 കോടിയുടെ ധനസഹായം അനുവദിച്ചെന്നും ട്രംപ് വ്യക്തമാക്കി.