ഒമാനിൽ ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 148 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 3721 ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്.അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 1250 ആയി ഉയർന്നിട്ടുമുണ്ട്. 2454 പേരാണ് ഇപ്പോൾ മൊത്തം അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്.
—