ഒമാനിൽ 322 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4341 ആയി.പുതിയ രോഗികളിൽ 242 പേർ വിദേശികളും 80 പേർ സ്വദേശികളുമാണ് .രോഗമുക്തി നേടിയവരുടെ എണ്ണം 1289ൽ നിന്ന് 1303 ആയി ഉയർന്നിട്ടുണ്ട്.മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്.