കോറോണക്കാലത്ത് ഓൺലൈൻ സംഗീത മത്സരവുമായി ഒമാനിലെ സംഗീത കൂട്ടായ്മയായ മൽഹാർ.’ഓൺലൈൻ മ്യൂസിക് കോമ്പറ്റിഷൻ 2020″ എന്ന പേരിലുള്ള മത്സരം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മുപ്പത്തിയേഴു ഗായകർ മാറ്റുരച്ച മത്സരത്തിന്റെ ഫിനാലെ വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ മൽഹാറിന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി നടക്കും. റിതിക നായർ, നിധീഷ് മേനോൻ, ധന്യ കൃഷ്ണദാസ്, വിനീത് വേണുഗോപാൽ, അർച്ചന വിജയകുമാർ എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ രാജീവ് കോടമ്പള്ളി,കേരളത്തിൽ നിന്നും പ്രസിദ്ധ സംഗീതജ്ഞരായ ശിവപ്രസാദ്,ജോജോ കൊക്കുന്ന് എന്നിവരാണ് വിധികർത്താക്കൾ എന്ന് മൽഹാർ സാരഥികളായ സുനി ബാലചന്ദ്രൻ, ശ്രീജ സുദേവ്, വിജയ് മാധവ് എന്നിവർ അറിയിച്ചു.