വാഷിംഗ്ടണ്‍: അമേരിക്ക ചൈനയുടെ കമ്പനിയായ ഹുവാവേയുടെ എല്ലാ സാങ്കേതിക കരാറിലുമുള്ള നിയന്ത്രണം തുടരാന്‍ തീരുമാനം.പുതിയ തീരുമാനങ്ങളിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഹുവാവേയടക്കമുള്ള ചൈനയുടെ കമ്പനികള്‍ക്കായി നല്‍കരുതെന്നും കര്‍ശന നിര്‍ദ്ദേശമാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അമേരിക്കയുടേതായ ഒരു ഉപകരണങ്ങളോ മൈക്രോചിപ്പ് പോലുള്ള വസ്തുക്കളോ ഏതെങ്കിലും ഡിസൈന്‍ സോഫ്റ്റ്വെയറുകളോ ചൈനീസ് ടെലകോം ഭീമനായ ഹുവാവേക്കോ അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ക്കോ നല്‍കരുതെന്നാണ് നിര്‍ദ്ദേശം.
‘ അമേരിക്കയുടെ ദേശീയ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. ടെലകോം മേഖലയുമായി ബന്ധപ്പെട്ട 5ജി നെറ്റ് വര്‍ക്കിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് മുമ്പ് ചൈനയുടെ കമ്പനിയായ ഹുവാവേക്കുള്ള എല്ലാത്തരം വിവരം കൈമാറലുകളും നിര്‍ത്തിയിരിക്കുകയാണ്. അമേരിക്കന്‍ നിയമങ്ങളെല്ലാം അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങളും നിരോധനങ്ങളും തുടരുന്നത്’ പോംപിയോ അറിയിച്ചു.
ഒരു കാരണവശാലും തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള്‍ മൊബൈല്‍ ശൃംഖല വഴി ചൈനാ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന ചോര്‍ത്താല്‍ അംഗീകരിക്കാനാവില്ലെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ഹുവാവേക്കും അനുബന്ധമായ 70 സ്ഥാപനങ്ങള്‍ക്കും അമേരിക്കയുടെ സാങ്കേതിക വിവരങ്ങള്‍ കൈമാറുന്നത് കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ അമേരിക്ക നിരോധിച്ചിരുന്നു.