ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ഗഡിചിരോളി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ധാനാജി ഹോണ്മാനും കോണ്‍സ്റ്റബിള്‍ കിഷോര്‍ ആട്രാമും ആണ് വീരമ്യത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിയോരോകൊട്ടി കൊപ്പാര്ശി വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ദ്രുത കര്‍മ്മസേനയും ഗഡ്ചിരോളി പോലീസിന്റെ സി-60 കമാഡോകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്.