ഭോപ്പാല്‍: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെതിരെ കേസ്. പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമര് ഖാന് എന്ന യുവാവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി 1 മണിക്കാണ് ഇയാള്‍ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. മധ്യപ്രദേശിലെ മാലി മൊഹല്ലയിലാണ് സംഭവം.
ബജ്റംഗദള്‍ പ്രവര്‍ത്തകനായ മുകേഷ് ശര്‍മ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സമര്ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മുകേഷ് ശര്‍മ്മ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ രണ്ട് ദൃക്സാക്ഷികള്‍ ഉണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമര്ഖാന് പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377, 505-2 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.