ഗ്വാളിയോര്‍: മധ്യപ്രദേശില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കുട്ടികളടക്കം ഏഴു പേര് മരിച്ചു. ഗ്വാളിയോറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തില്‍ പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് നിലകളുള്ള ഇന്ദര്‍ഗഞ്ച് സ്വകയറിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലയില്‍ താമസക്കാരും ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ 25 ല്‍ അധികം ആളുകള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്ത് യൂണിറ്റ് അഗ്നി ശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.