കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ജോലിയിലിരിക്കെ കര്‍ണ്ണാടകയിലേക്ക് മടങ്ങിയ ഡോക്ടര്‍ക്ക് കൊറോണ. ഈ സാഹചര്യത്തിൽ താമരശ്ശേരിയില്‍ ആറു പേര് നിരീക്ഷണ ത്തിലായിരിക്കുകയാണ്. താമരശ്ശേരി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രി യിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. ഡോക്ടറുമായി കൂടുതല്‍ അടുത്ത് ഇടപഴകിയവരും ഡോക്ടര്‍ പരിശോധിച്ച രോഗികളും ആരൊക്കെയാണെന്ന വിവരം ആരോഗ്യവകുപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.
ഈ മാസം തുടക്കത്തിലാണ് ഈങ്ങാപ്പുഴയില്‍ നിന്നും ഡോക്ടര്‍ ബംഗളൂരുവിലേക്ക് പോയത്. മെയ് 14ന് എടുത്ത സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. വിവരം ബംഗളൂരുവിലുള്ള ഡോക്ടര്‍ തന്നെയാണ് കോഴിക്കോട് ആരോഗ്യവകുപ്പിനെ അറിയിച്ചത്. വീട്ടിലെത്തിയ അന്നുമുതല്‍ വീട്ടില്‍ റും ക്വാറന്റൈനിലാണെന്നും വൈറസ് കേരളത്തില്‍ വച്ചാണ് ബാധിച്ചതെന്നുമാണ് ഡോക്ടര്‍ പറയുന്നത്. രോഗ ലക്ഷണം പ്രകടമാകാതിരുന്ന ആരെങ്കിലും ആശുപത്രി ജീവനക്കാരിലുണ്ടായിരുന്നു കാണുമെന്നും സംശയിക്കുന്നു.
നഴ്സുമാരും റിസപ്ഷന് ജീവനക്കാര്‍ എന്നിവരുമായാണ് കൂടുതലായും ഇടപഴകിയതെന്നാണ് വിവരം. ഡോക്ടറെ ബംഗളൂരുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ ക്വാറന്റൈനി ലാക്കിയതായും ആരോഗ്യവകുപ്പറിയിച്ചു.