കുവൈറ്റ് സിറ്റി – കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്ന് 3 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 124 ആയി. 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 17568 ആയി. ഇവരിൽ 5667 പേർ ഇന്ത്യാക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 170, ഈജിപ്ത്കാർ 140, ബംഗ്ലാദേശികൾ 67, മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു. ഇന്ന് 204 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4885 ആയി. 12559 ആകെ പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.