തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ നാല് പേര്‍ക്ക് കൊറോണ രോഗ ലക്ഷണം. ഇന്നലെ രാത്രി പ്രത്യേകവിമാനത്തില്‍ വന്ന തിരുവനന്തപുരം സ്വദേശികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് മാറ്റി. രാജധാനി എക്സ്പ്രസിലെത്തിയ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.അതേസമയം റഷ്യയില്‍ നിന്നെത്തിയ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈറ്റില്‍ നിന്നെത്തിയ നാല് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റിയത.് കുവൈറ്റില്‍ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 178 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ തിരുവനന്തപുരം സ്വദേശികളായ നാലുപേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. മറ്റ് യാത്രക്കാരായ 93 പേരെ ഹോം ക്വാറന്റൈനിലും ബാക്കിയുള്ളവരെ കെയര്‍ സെന്ററിലേക്കും മാറ്റി.
ഡല്‍ഹിയില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. 226 യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസ് നടത്തിയ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് 135 പുരുഷന്മാരും 74 സ്ത്രീകളും 17 കുട്ടികളും ഉണ്ടായിരുന്നു. തിരുവനന്തപുരം – 54, കൊല്ലം- 75,,ആലപ്പുഴ- 8, പത്തനംതിട്ട – 46, തമിഴ്നാട് – 43 എന്നിങ്ങനെയാണ്. ഇവരില്‍ 127 പേര് റെഡ് സോണില്‍ നിന്നു വന്നവരാണ്. അതേസമയം റഷ്യയിലെ മോസ്കോയില്‍ നിന്നും രാത്രി ഒമ്പതിന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ 104 യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും രോഗലക്ഷണമില്ല. എല്ലാവരെയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ അയച്ചു.