റിയാദ് : സൗദിയിൽ ഇന്നും കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും അസുഖം ഭേദമാകുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ആണ് ഉള്ളത്. 50 ശതമാനത്തിനു മുകളിൽ വൈറസ് ബാധിതർ ആണ് രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. 36040 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. ഇന്നു മാത്രം 2532 പേർക്ക് കൊറോണ
സ്ഥിരീകരിച്ചപ്പോൾ 2562 പേര് രോഗ മുക്തരായി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
12 രോഗികൾ കൂടി മരണമടഞ്ഞതോടെ ആകെ മരിച്ചവരുടെ എണ്ണം 351 കടന്നു
പുതിയ കേസുകളിൽ റിയാദ് 714, ജിദ്ദ 390, മക്ക 299, മദീന 193 എന്നീ പ്രദേശങ്ങളിൽ ആണ് ഇന്ന് ഉയർന്ന തോതിൽ കൊറോണ വ്യാപനം കണ്ടെത്തിയിട്ടുള്ളത്.