അബുദാബിയിൽ ഗതാഗത പിഴകൾക്ക് 50 ശതമാനം വരെ ഇളവ്. മൂന്ന് തരം പിഴ ഇളവുകളാണ് വാഹനമോടിക്കുന്നവർക്ക് ലഭിക്കുക. ജൂൺ 22 നകം പിഴ അടക്കുന്നവർക്ക് 50 ശതമാനവും നിലമലംഘനത്തിന് ശേഷം 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിന് ശേഷം പണമടക്കുന്നവർക്ക് 25 ശതമാനവും ഇളവ് ലഭിക്കും. 25 ശതമാനം ഇളവ് ഈ വർഷം അവസാനം വരെ ലഭ്യമാകും. ഈ വർഷത്തിനുശേഷം പിഴ അടക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടിവരുമെന്ന് അബുദാബി പോലീസ് അറിയിച്ചു.