വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. 5,193,760 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ വൈറസ് ബാധ സ്ഥിരീകരികരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.06 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 4,853 പേരാണ് ലോകത്താകെ മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 3.34 ലക്ഷമായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം അമേരിക്കയാണ്. 28,044 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ 16,760 പേര്‍ക്കും റഷ്യയില്‍ 8,849 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളള രാജ്യം റഷ്യയാണ്. 3.18 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിസീലിലും രോഗബാധ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 3.10 ലക്ഷം ആളുകള്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചിരിക്കുന്നത്.