ബീജിംഗ്: ഭരണകൂട നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ ചൈന പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു. ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന പീപ്പിള്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ തീരുമാനമാകുമെന്ന സൂചനയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നല്‍കുന്നത്.
ഹോങ്കോംഗിനെ എന്തുകൊണ്ട് നിയന്ത്രിക്കണം, പുതിയ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എന്നീ കാര്യങ്ങള്‍ ചൈനയുടെ വിദേശകാര്യമന്ത്രാലയം ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചൈന ഹോങ്കോംഗിലെ പൗരന്മാരുടെ മേല്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതിനെതിരേയും കുറ്റവാളികളെ വിചാരണക്കായി ചൈനയിലേക്ക് കൊണ്ടുപോകുന്നതിനെതിരേയും അതിശക്തമായ പ്രക്ഷോഭമാണ് നടന്നുവരുന്നത്. എന്നാല്‍ ചൈനയുടെ ദേശീയ സുരക്ഷയക്ക് വന്‍ ഭീഷണിയാണ് ഹോങ്കോംഗിലെ മറ്റുള്ളവരുടെ ഇടപെടലും പ്രക്ഷോഭങ്ങളുമെന്ന മുന്നറിയിപ്പ് ബീജിംഗ് ഭരണകൂടം നല്‍കിയിരുന്നു.
ആഗോള വ്യാപാരകേന്ദ്രമെന്ന നിലയില്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ഹോങ്കോംഗിലെ പ്രക്ഷോഭം ചൈനയക്ക് വന്‍ നാണക്കേടാ ണുണ്ടാക്കിയത്. ഹോങ്കോംഗ് നഗരത്തിന്റെ ഭരണകൂടം ചൈനയോട് കാണിക്കുന്ന അതിവിനയമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ട്രംപ് തന്നെ വിമര്‍ശിച്ചിരുന്നു.
പ്രത്യേക രാഷ്ട്രമായി ഹോങ്കോംഗിനെ നിലനിര്‍ത്താന്‍ ബ്രിട്ടണും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പുതിയ നിയമം സമാധാനപൂര്ണ്ണമായിപ്പോലും ജനങ്ങളുടെ ഒത്തുചേരല്‍ നിയന്ത്രിക്കാനുള്ളതു മാത്രമാണ്. ചൈനയിലേതുപോലെ നിയമം അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയാണ് വരാനിരി ക്കുന്നതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.