കുവൈറ്റിൽ ഇന്നും 9 പേര് മരണമടഞ്ഞു. പുതുതായി 319 ഇന്ത്യാക്കാരുള്‍പ്പെടെ 955 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി – കൊറോണ വൈറസ് രോഗത്തെ തുടർന്ന് 9 പേർ കൂടി മരണമടഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 138 ആയി. 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 19564 ആയി. ഇവരിൽ 6311 പേർ ഇന്ത്യാക്കാരാണു. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു. ഫർവ്വാനിയ 332 അഹമദി 188, ഹവല്ലി 197, കേപിറ്റൽ 126, ജഹറ 112. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫർവ്വാനിയയിൽ നിന്നും 119 പേരും ജിലീബിൽ നിന്ന് 77പേർക്കും ഖൈത്താനിൽ നിന്ന് 67 പേർക്കും സാൽമിയയിൽ നിന്ന് 66 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് 310 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5515 കടന്നു ആയി. ആകെ പേരാണു 13911 ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.