റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി റിയാദിലെ മൻഫുഹയിൽ അന്തരിച്ചു. തിരൂർ ബീരാഞ്ചിറ പുളിക്കൽ മുഹമ്മദ് മറിയ ദമ്പതികളുടെ മകൻ സുലൈമാൻ (48) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗ്രോസറി ഫുഡ് സപ്ലൈ ജീവനക്കാരനാണ്. രണ്ടുവർഷം മുൻപാണ് അവസാനമായി നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്. ഭാര്യ അസ്മാബി, മക്കൾ സുഹൈല, ഷിബില, ലിൻഷാ.