കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ എയർ ലൈൻസ് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണു മറ്റു ഗൾഫ് രാജ്യങ്ങൾക്ക് പുറമേ കുവൈത്തിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. 23 വിമാനങ്ങളാണു കുവൈത്തിൽ നിന്നും സർവ്വീസ് നടത്തുക. 4100 ഓളം സീറ്റുകളാണു ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു എംബസിയിൽ റെജിസ്റ്റർ ചെയ്തവർക്ക് മാനദണ്ഡ പ്രകാരമുള്ള മുൻ ഗണന അനുസരിച്ചായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് തങ്ങൾക്ക് അനുമതി ലഭിച്ചതായി ഇൻഡ്ഗോ എയർ വൃത്തങ്ങൾ വ്യക്തമാക്കി.