കുവൈറ്റ് സിറ്റി – ചെറിയപെരുന്നാളിന് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനാണ് നീക്കം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാൻ മന്ത്രി വലിദ് അൽ ജാസിo ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. എഞ്ചനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കൽ നടപടി ആരംഭിക്കുക. നിലനിർത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ് മേധാവികൾ സമർപ്പിക്കണം. വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തി വെച്ചിരിക്കയാണ്. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.