മെഹ്സനാ: ഗുജറാത്തില്‍ ആറ് ദിവസം മാത്രം പ്രായമുള്ള ഇരട്ടകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗുജറാത്തിലെ മെഹ്സനാ ജില്ലയിലാണ് സംഭവം. ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ രോഗിയായ മോലിപൂര് സ്വദേശിയായ യുവതിക്ക് പിറന്ന കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്. വഡനഗര് ജില്ലാ ആശുപത്രിയിലാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് നവജാത ശിശുക്കള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.