റിയാദ് : കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായ ഫാറൂഖ് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്.
ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ മുഹമ്മദ് റസീൻ നാട്ടിൽ പഠിക്കുന്നു.