മാസപ്പിറവി കാണാത്തതിനാൽ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ചെറിയ പെരുന്നാൾ. ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ കോറോണയുടെ പശ്ചാത്തലത്തിൽ ഇപ്രാവശ്യത്തെ പെരുന്നാൾ നമസ്കാരം എല്ലാവരും അവരവരുടെ വീടുകളിൽ നിർവഹിക്കണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്.