ഗുവാഹട്ടി: അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. അതിശക്തമായ മഴ രണ്ടു ദിവസത്തിനകം രണ്ടു ഗ്രാമങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയതായി ദേശീയമാദ്ധ്യമങ്ങള്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കില്‍ 630 പേരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ബാര്‍പേട്ട ജില്ലയിലാണ് മഴക്കാല കെടുതി വ്യാപകമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ബോര്പാനീ നദി കരകവിഞ്ഞതോടെയാണ് നാഗോണ്‍ ജില്ലയിലെ രാജാലി ഗ്രാമം
വെള്ളത്തിനടിയിലായത്. ഇതോടൊപ്പം സോനിത്പൂര്‍ ജില്ലയേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു കഴിഞ്ഞു. ജിയാ ഭറാലി നദിയാണ് സോനിത്പൂരില്‍ അപകടരേഖയക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. റോഡുകള്‍ പലയിടത്തും ഒഴുകിപോയി. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ ഒഡീഷയിലെ വ്യാപനമാണ് അസമില്‍ മഴശക്തമാകാന് കാരണം. ബ്രഹ്മപുത്രാ നദിയുടെ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.