തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തെ പഴിച്ച് മേയര്‍ കെ ശ്രീകുമാര്‍. ജില്ലാ ഭരണകൂടം അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ജനങ്ങള്‍ മുന്നറിയിപ്പ് നല്കാതെയാണെന്നും മേയര്‍ പറഞ്ഞു.
ശക്തമായ മഴയ്ക്ക് പിന്നാലെ തലസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വെള്ളം കയറിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത ശക്തമായ മഴയില്‍ അരുവിക്കര ഡാം നിറഞ്ഞതോടെ അഞ്ച് ഷട്ടറുകള്‍ തുറക്കുകയും ചെയ്തത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി.
പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്തതിനാലാണ് മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം. മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് ഡാമിലെ അഞ്ച് ഷട്ടറുകള്‍ തുറന്നതെന്ന് ജല അതോറിറ്റി വ്യക്തമാക്കി.