ലണ്ടന്‍: വ്യക്തി സുരക്ഷാ ഉപകരണം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയില്‍ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ് ദേശീയ ആരോഗ്യ അതോറിറ്റി നല്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാര്‍ കോടതിയില്‍. മെഡിസിന് ക്ലിനിക്കല്‍ ഫെലോ ഡോ. മീനല്‍ വിസും ഭര്‍ത്താവ് നിഷാന്ത് ജോഷിയുമാണ് യു കെ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്ത് കോടതിയില്‍ എത്തിയിരിക്കുന്നത്.
മാറ്റം വരുത്തിയ ക്രമീകരണങ്ങള്‍ ശരിയാണെന്ന് പറയാന്‍ എന്ത് ശാസ്ത്രീയ തെളിവാണ് യു കെ സര്‍ക്കാരിന് ഉള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നത്. 48 മണിക്കൂറിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു കൊണ്ടാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ പിപിഇ കിറ്റ് നിര്‍മ്മാണത്തില്‍ ഏര്പ്പെടാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
നാലാഴ്ച്ചയായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പിപിഇ കിറ്റുകളുടെ ക്ഷാമം മാര്‍ച്ച് മുതല്‍ തന്നെ ഉണ്ട്. കുറവുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം മാറ്റുന്നുവെന്നതാണ് ആശങ്കാജനകമായ കാര്യമെന്നും മീനല്‍ വീസ് പറയുന്നു.