കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടു പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാവാത്തത് ആരോഗ്യ രംഗത്ത് ആശങ്ക പടര്‍ത്തുന്നു. ധര്‍മ്മടം,അയ്യന്‍കുന്ന് സ്വദേശികള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നാണ് വിവരം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിനിക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായ ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 68 പേരെ നിരീക്ഷണത്തിലാക്കി. അയ്യന്‍കുന്ന് സ്വദേശിനിയായ വനവാസി യുവതിക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് യുവതിക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് കണ്ടെത്താനായില്ല.
അതേസമയം ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്. ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഡിഎംഒ അറിയിച്ചത്.