ന്യൂഡല്‍ഹി:വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് മാത്രം ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 5 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 5 വിമാനങ്ങളിലായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക.
ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വിമാന സര്‍വീസുണ്ട്. തിരുവനന്തപുരത്തേക്ക് പ്രാദേശികസമയം ഉച്ചയ്ക്ക് 1.45-നും കോഴിക്കോട്ടേക്ക് ഉച്ചതിരിഞ്ഞ് 3.10-നും വിമാനം പുറപ്പെടും. അബുദാബി-കണ്ണൂര്‍ സര്‍വീസ് ഉച്ചയ്ക്ക് 2.30-നാണ്. മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസുണ്ടാകും.
ഉച്ചയ്ക്ക് 1.45-നും 3.45-നുമാണ് സര്‍വീസുകള്‍.
5 വിമാനങ്ങളിലായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക. ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍, പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരായിരിക്കും യാത്രക്കാര്‍. അതേസമയം വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു.