കോഴിക്കോട്: കാസര്‍കോട് സ്വദേശിനിയും തലശ്ശേരി ബ്രണ്ണന്‍കോളേജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷ് ദുരൂഹമായി മരണപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് യുവമോര്‍ച്ച . കോഴിക്കോട് കേന്ദ്രീകരിച് മാവോയിസ്റ്റ് -അറബന്‍ നക്സലുകളുടെ പ്രവര്‍ത്തനം ശക്തമാണെന്നും , മരണത്തില്‍ മുന്‍ നക്സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗിയുടെ പങ്ക് പുറത്തു കൊണ്ട് വരണമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര് പ്രഫുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു .
ഗോവയില്‍ സംശയകരമായ സാഹചര്യത്തില്‍ അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ് . തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അഞ്ജനയുടെ അമ്മ ജനം ടി വി യോട് പ്രതികരിച്ചിരുന്നു . കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് സംഘങ്ങളും, തീവ്രകമ്മ്യൂണിസ്റ്റ് സംഘടനകളും അഞ്ജനയെ വലയില്പ്പെടുത്തുകയായിരുന്നുവെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട് . തെരുവ് കൂട്ടം , ഞാറ്റു വേല അടക്കമുള്ള തീവ്രകമ്മ്യൂണിസ്റ്റ് സംഘടനകള്‍ക്ക് കോഴിക്കോട് ശക്തമായ സാന്നിധ്യം ഉണ്ട് .
അഞ്ജനയുടെ മരണത്തിനു പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അര്ബന്നക്സല് സംഘടനകളുമായി ബന്ധപ്പെട്ടവര്‍ ചേരി തിരിഞ്ഞ് വാക്പോര് നടത്തിയിരുന്നു. സമൂഹ്യമാദ്ധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും ഉണ്ടായിരുന്നു. അഞ്ജനയുടെ മരണം വീട്ടുകാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ഗാര്‍ഗ്ഗിയുടെ നിലപാടിനെ എതിര്‍ത്ത് പലരും രംഗത്തെത്തിയിരുന്നു. അഞ്ജന ആത്മഹത്യാ പ്രവണതയുള്ള കുട്ടിയാണെന്നാണ് ഗാര്‍ഗ്ഗിയും ഗാര്‍ഗ്ഗിയുടെ സുഹൃത്ത് നസീമയും പറയുന്നത്. ഗോവയില്‍ അഞ്ജനയ്ക്കൊപ്പം താമസിച്ച മൂന്നുപേരില്‍ ഒരാളാണ് നിലമ്പൂര്‍ സ്വദേശിനിയായ നസീമ.
എന്നാല്‍ മകളെ സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് ഗാര്‍ഗ്ഗിയും സംഘവും കൂടെകൊണ്ടുപോയതെന്നും മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും അഞ്ജനയുടെ അമ്മ വ്യക്തമാക്കിയിരുന്നു. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് അഞ്ജനയുടെ അമ്മയും ആവശ്യപ്പെടുന്നത്.
തീവ്രകമ്മ്യൂണിസ്റ്റ് സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റില്‍ ആയ അലനും താഹയും ഇത്തരം സംഘടനകളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു .അഞ്ജന ഹരീഷ് ചിന്നു സുല്‍ഫിക്കര്‍ ആയതിലും ദുരൂഹതകള്‍ ഏറെയാണ് .തീവ്ര ഇസ്ളാമിക സംഘടനകള്‍ മാവോയിസ്റ്റ് സംഘടനകളുമായി കൈ കോര്‍ത്ത് കേരളത്തില്‍ പ്രവര്‍ത്തനം വിപുലമാക്കിയതായുള്ള രഹസ്യാനേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു . ഈ സാഹചര്യത്തില്‍ എന്‍ ഐ അന്വേഷണം വേണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം.