ഹൈദരാബാദ്: തെലങ്കാനയില്‍ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ഒരു കുടുംബത്തിലെ 6 പേര് അടക്കം 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു പേരുടെ മൃതദേഹം ഇന്നലെയും അഞ്ചുപേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മക്സൂദ് അലം, ഭാര്യ, മകള്‍, മകളുടെ മൂന്ന് വയസുള്ള കുഞ്ഞ്, മക്കളായ സോഹൈല്‍, ഷബാദ്, ത്രിപുര സ്വദേശിയായ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സംഭവത്തിന്റെ തലേദിവസം മക്സൂദിന്റെ നേതൃത്വത്തില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നുവെന്നും ഇതില്‍ പങ്കെടുക്കാന്‍ ഇയാള്‍ മൂന്ന് പേരെ ക്ഷണിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മക്സൂദിന്റെ മകള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവര്‍ക്ക് സമീപത്തുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മരണത്തില്‍ ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്.