ഡല്‍ഹി: കൊറോണക്കെതിരെ പോരാടുന്ന ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്സെ, മൗറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് ജുഗ്നോഥ് എന്നിവരെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മൗറീഷ്യസ് പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്ക്കാരിക മൂല്യങ്ങള്‍ വളരെ സവിശേഷതയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൗറീഷ്യസിലെ സഹോദരങ്ങളുടെ ഒപ്പം അവരുടെ ഇന്ത്യന്‍ സഹോദരങ്ങള്‍ അടിയുറച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൗറീഷ്യസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച ശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്ക രജപക്സെയുടെ നേതൃത്വത്തില്‍ കൊറോണയെ ഫലപ്രദമായി നേരിടുന്നുവെന്നും ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മഹാമാരിയെയും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെയും മറികടക്കാന്‍ ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.