തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഇന്ന് കേരളത്തിൽ 62 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.