കാസര്‍കോട് : നിര്‍ത്തിയിട്ട തീവണ്ടിയില്‍ നിന്നും കടന്നുകളയാന്‍ ശ്രമിച്ചവര്‍ പിടിയില്‍. മുംബൈയില്‍ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് എത്തിയ പ്രത്യേക തീവണ്ടിയില്‍ ഉണ്ടായിരുന്ന നാല് പേരാണ് പിടിയിലായത്. കാസര്‍കോട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം.
മംഗലാപുരത്ത് നിന്നും കാസര്‍കോട് ദിശയിലേക്ക് വരുകയായിരുന്ന തീവണ്ടി ഉപ്പളയ്ക്ക് സമീപം നിര്‍ത്തിയിട്ട സമയത്താണ് നാല് പേരും ഇറങ്ങി ഓടിയത്. തുടര്‍യാത്രക്കുള്ള സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീവണ്ടി നിര്‍ത്തിയിട്ടത്. യാത്രക്കാര്‍ ഇറങ്ങിയോടിയ വിവരം ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇവര്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയില്‍ ആയത്.
പിടികൂടിയെ നാല് പേരെയും കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നാല് പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.