വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം ഗൾഫിൽനിന്ന് കേരളത്തിലേക്ക് 5 വിമാനങ്ങൾ സർവീസ് നടത്തും. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വിമാന സർവീസുണ്ട്.തിരുവനന്തപുരത്തേക്ക് പ്രാദേശികസമയം ഉച്ചയ്ക്ക് 1.45-നും കോഴിക്കോട്ടേക്ക് ഉച്ചതിരിഞ്ഞ് 3.10-നും വിമാനം പുറപ്പെടും. അബുദാബി-കണ്ണൂർ സർവീസ് ഉച്ചയ്ക്ക് 2.30-നാണ്. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസുണ്ടാകും. ഉച്ചയ്ക്ക് 1.45-നും 3.45-നുമാണ് സർവീസുകൾ..5 വിമാനങ്ങളിലായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക.ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവരായിരിക്കും യാത്രക്കാർ. അതേസമയം വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു .കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവങ്ങളിലേക്ക് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് 9 വിമാനങ്ങളാണ് സർവീസ് നടത്തുക.