റിയാദ്: സൗദി അറേബ്യയിൽ 2442 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആകെ ബാധിതരുടെ എണ്ണം 70161 കടന്നു. 2223 രോഗികൾ പൂർണമായും സുഖം പ്രാപിച്ചു. ഇതോടെ ആരോഗ്യം വീണ്ടെടുത്തവരുടെ എണ്ണം 41236 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ടു മലയാളികൾ ഉൾപ്പെടെ 15 പേര് കൊറോണ ബാധിച്ചു മരണമടഞ്ഞു. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 379 കടന്നു.
രാജ്യതലസ്ഥാനമായ റിയാദിൽ ആണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദിൽ 796, ജിദ്ദയിൽ 466, മദീനയിൽ 444 എന്നിങ്ങനെ ആണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ.