ദമ്മാം :കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളികൾ സൗദിയിൽ മരണമടഞ്ഞു. മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണൻ മകൻ പ്രമോദ് മുണ്ടാണി (41) , കൊല്ലം കിളികൊല്ലൂർ പുന്തലത്താഴം സാം ഫെർണാണ്ടസ് (55 ) എന്നിവരാണ് ജുബൈലിൽ മരണമടഞ്ഞത്.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു പ്രേമോദ് , ഒരാഴ്ചയായി പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രേമോദിനെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു ,പിന്നീട് ശ്വാസതടസ്സത്തെ തുടർന്ന് ദമ്മാം മെഡിക്കൽ കോംപ്ലക്സ് തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഭാര്യ : ഉഷ , മകൾ : ആര്യ , അനുശ്രീ
17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു സാം .പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് സാമിനെയും ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു. മൂന്നാമത്തെ ടെസ്റ്റിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഭാര്യ: ജോസഫൈൻ. മക്കൾ: രേഷ്മ , ഡെയ്സി