തിരുവനന്തപുരം: കൊറോണ പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര് ടി ലാബിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കാത്തത്. സാങ്കേതിക വിദ്യ പുതുക്കി അനുമതിക്കായി വീണ്ടും ഐസിഎംആറിനെ സമീപിക്കുമെന്നാണ് ശ്രീചിത്ര അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നിലവിലെ ആര്‍ടി പിസിആര്‍ കിറ്റും ശ്രീചിത്രയുടെ കിറ്റും ഉപയോഗിച്ച് ഒരേ സാമ്പിളുകള്‍ പരിശോധിച്ചു. ശ്രീചിത്രയുടെ പരിശോധനാ സംവിധാനം പകുതിയില്‍ താഴെ സാമ്പിളുകളില്‍ മാത്രമാണ് കൃത്യമായ ഫലം കാണിച്ചത്. 95 ശതമാനം കൃത്യമായ സാമ്പിളുകള്‍ കാണിച്ചാല്‍ മാത്രമെ അനുമതി ലഭിക്കൂ.
കുറഞ്ഞ ചെലവിലും സമയത്തിലും കൃത്യമായ ഫലം ലഭിക്കുമെന്നായിരുന്നു ശ്രീചിത്രയുടെ അവകാശ വാദം. സാമ്പിള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നത് വരെ രണ്ടു മണിക്കൂറില്‍ താഴെ മതിയെന്നും ഒരു മെഷീനില്‍ ഒരേ സമയം 30 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുമെന്നും ശ്രീചിത്ര അവകാശപ്പെട്ടിരുന്നു. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയ്ക്ക് മൂന്ന് മണിക്കൂര്‍ സമയമാണ് എടുത്തത്. ആര്‍ടി ലാമ്പ് പരിശോധനാ സംവിധാനം പൂര്‍ണമായും തള്ളിയിട്ടില്ലെന്നും അനുമതിക്കായി വീണ്ടും സമീപിക്കാന്‍ അവസരം ഉണ്ടെന്നുമാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നത്.