വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ലോകത്താകമാനം ഇതുവരെ 2,2,44,831 പേര് രോഗമുക്തി നേടിയപ്പോള്‍ 3,43,596 പേര് രോഗം ബാധിച്ച് മരിച്ചു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 16.66 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചത്. ഇതില്‍ 98,673 പേര് മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 3,47,398 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.22,013 പേര് മരിച്ചു.
റഷ്യയില്‍ 3,35,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1 ലക്ഷത്തില്‍ പരം ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണം സംഭവിച്ചത് ബ്രിട്ടണിലാണ്. 36,675 പേരാണ് ഇതുവരെ മരിച്ചത്. 2,57,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.