ന്യൂഡല്‍ഹി: ബോളിവുഡ് താരം കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. മെയ് 14 നാണ് താരത്തിന്റെ കൊറോണ പരിശോധനാ ഫലം പുറത്തു വന്നത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ നടന് കൊറോണ പരിശോധന നടത്തുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ വീട്ടില്‍ ക്വാറന്റെയ്നില്‍ കഴിയുകയാണ് കിരണ്‍ കുമാര്‍.
രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായെന്നും ഇതുവരെ രോഗലക്ഷങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ രണ്ടാം ഘട്ട പരിശോധന തിങ്കളാഴ്ച്ച നടക്കുമെന്നാണ് വിവരം.
ജൂലി, മുഛ്സേ ദോസ്തി കരോഗ, ധട്കന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കിരണ്‍ കുമാര്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന മലയാള ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ മലയാള സിനിമയിലും കിരണ്‍ കുമാര്‍ അഭിനയിച്ചിട്ടുണ്ട്.