കുവൈറ്റ് സിറ്റി – കൊറോണ വൈറസ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത് ജൈസൺ വില്ല യിലെ അന്നമ്മ ചാക്കോ (59) ആണു ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്. ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.മക്കളായ സാറ ടെൺസൺ , തോമസ് ജേക്ക്കബ് എന്നിവർ കുവൈത്തിലാണു. മൃതദേഹം കോവിഡ് പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.