കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ ഒരാൾക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം245 ആയി.781 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.35000 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29485 ആയി. .561 പേർ പുതുതായി രോമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 15056 ആയി ഉയർന്നു. ഒമാനിൽ ഞായറാഴ്ച 513 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേർ വൈറസ് ബാധിതരാകുന്നത്.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7770 ആയി.രോഗം മാറിയവരുടെ എണ്ണം 1933 ആയി ഉയർന്നിട്ടുണ്ട്.രണ്ട് മലയാളികളടക്കം 36 പേരാണ് ഇതുവരെ മരണപ്പെട്ടത്.