ന്യൂഡല്‍ഹി : രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും വിദര്‍ഭ മേഖലയിലുമാണ് ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളത്. പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇതിന് പുറമേ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് ഹരിയാന ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെല്‍ഷ്യസ്് താപനിലയാണ് സോനേഗാവില്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ 46 ഡിഗ്രി താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.