റിയാദ് : രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും ആണ് തന്റെ ആശങ്കകളിൽ പ്രധാനമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഈദ് അൽ ഫിത്തർ
ദിനത്തിൽ ലോകമെമ്പാടുമുള്ള പൗരന്മാർക്കും താമസക്കാർക്കും നൽകിയ സന്ദേശത്തിൽ ആണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
കിംഗ്ഡത്തിലെ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ ആത്മാർത്ഥമായി പാലിച്ചതിന് അദ്ദേഹം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നന്ദി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി രാജ്യം കൈക്കൊണ്ട നടപടികളെ തികഞ്ഞ പ്രതിബദ്ധതയോടെ ഉയർന്ന അവബോധത്തോടും ഉത്തരവാദിത്തത്തോടും കൂടി ഉൾക്കൊണ്ട് സ്വന്തം വീടുകളിൽ
തന്നെ ഈദ് ആഘോഷിച്ചതിന് സൽമാൻ രാജാവ് ജനങ്ങളെ അഭിനന്ദിച്ചു.