റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ നേരിയ കുറവ് കൊറോണ ബാധിതരുടെ എണ്ണമാണ് ഈദ് ദിനത്തിൽ
ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2399 കൊറോണ കേസുകൾ ആണ് പുതുതായി രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം 11 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 72560ഉം മരണമടഞ്ഞവരുടെ എണ്ണം 390ഉം കടന്നു. 2284 പേർ കൂടി സുഖം പ്രാപിച്ചത് ആശ്വാസം നൽകുന്നു. രാജ്യത്ത് രോഗ മുതരാകുന്നവരുടെ എണ്ണം ആകെ രോഗബാധിതരുടെ 60 ശതമാനത്തിനു മുകളിൽ ആണ്.
72560 രോഗബാധിതരിൽ 43520 പേര് രോഗ മുക്തരായി.
ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ കൊറോണ വ്യാപനം തടയുന്നതിന് ബുധനാഴ്ച വരെ രാജ്യം 24 മണിക്കൂർ ലോക്ക്ഡൗൺ പ്രെഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.