കണ്ണൂർ: കണ്ണൂരിൽ രണ്ടു റിമാൻഡ് പ്രതികൾക്ക് കൊറോണ. കണ്ണപുരം, ചെറുപുഴ സ്വദേശികൾക്കാണ് രോഗം. ചെറുപുഴ, കണ്ണപുരം പോലീസ്സ് സ്റ്റേഷനിലെ പോലീസുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം.
സബ് ജയിലിലെ മുഴുവൻ ഉദ്യോഗസ്ഥരും ജയിലിൽ തന്നെ തുടരണം . പ്രതികൾ ജയിലിലെത്തിയത് 21, 23 തീയതികളിൽ. ചെറുപുഴയിലെ പ്രതിയെ ഹാജരാക്കിയ പയ്യന്നൂർ കോടതി അടച്ചു.