കൊച്ചി : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയാണ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ നാളെ തന്നെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടക്കും.
പരീക്ഷകള്‍ നടത്തുന്നതില്‍ സ്കൂളുകള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പരീക്ഷകള്‍ പറഞ്ഞ തിയതിയില്‍ തന്നെ നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷകള്‍ നടത്തുമ്പോള്‍ മുന്‍കരുതല്‍ നടപടി കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.