കുവൈറ്റ് സിറ്റി – പൊതുമാപ്പ് ലഭിച്ച് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യാക്കാരുമായി നാട്ടിലേക്ക് നാളെ മൂന്ന് വിമാനങ്ങള്‍ പുറപ്പെടും. രണ്ട് വിമാനം കേരളത്തിലേക്കും ഒരെണ്ണം പഞ്ചാബിലേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ 12.30ഓടെ കോഴിക്കോട്ടെക്കാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാമത്തേത് ഉച്ചയ്ക്ക് ശേഷം 3.30ന് കൊച്ചിയിലേക്കും മൂന്നാമത്തെ വിമാനം 4.45ഓടെ പഞ്ചാബിലെ അമൃതസറിലേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ പോയതിന് പിന്നാലെയാണ് കേരളത്തിലേക്ക് നാളെ രണ്ടുവിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുമാസത്തിലേറെയായി ക്യാന്പില്‍ കഴിയുന്നതില്‍ ആയിരത്തിലധികം മലയാളികളുണ്ട്. കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതോടെ അനിശ്ചിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ക്ക് ആശ്വാസമാണ്. പൊതുമാപ്പ് ലഭിച്ചവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കേരളം വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാന്‍ വൈകിയതാണ് കേരളത്തിലേക്കുള്ള വിമാനസര്വ്വസ് വൈകുവാന്‍ കാരണമായത്.