കുവൈറ്റ് സിറ്റി – കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്ന് 9 പേർ കൂടി മരണമടഞ്ഞു. രോഗ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നവരാണ് മരിച്ചത്. രാജ്യത്ത് കൊറോണ മരണസംഖ്യ 165 ആയി. 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. 7030 ഇന്ത്യാക്കാരുള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21967 ആയി. ഫര്‍വാനിയയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ പ്രകാരം ഫർവ്വാനിയയില്‍ നിന്നും 200 പേരും അഹമദിയില്‍ 190 ഉം ഹവല്ലിയില്‍ നിന്നും 130 പേരും കേപിറ്റൽ ഗവര്‍ണറേറ്റില്‍ 55ഉം ജഹറയില് നിന്നും 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊറോണ ബാധിച്ച രാജ്യം തിരച്ചുള്ള കണക്കുപ്രകാരം കുവൈറ്റ് സ്വദേശികള്‍ 148 പേര്‍ക്കും ഈജിപ്റ്റ് പൗരന്മാര് 96 ഉം ബംഗ്ലാദേശ് പൗരന്മാര് 73 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു.
അതേസമയം ഇന്ന് 504 പേര് കൂടി രോഗമുക്തിനേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6621 ആയി. ആകെ പേരാണു 15181 ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 182 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.